06:00pm 05 September 2026
NEWS
വെർച്വൽ അസ്റ്റിലൂടെ വ്യാപാരിയിൽ നിന്ന് 61 ലക്ഷം തട്ടിയ രണ്ട് പേർ പിടിയിൽ
27/02/2025  08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വെർച്വൽ അസ്റ്റിലൂടെ വ്യാപാരിയിൽ നിന്ന് 61  ലക്ഷം തട്ടിയ രണ്ട് പേർ പിടിയിൽ

ചേർത്തല : വെർച്വൽ അറസ്‌റ്റിലൂടെ ചേർത്തലയിലെ വ്യാപാരിയിൽനിന്ന് 61. 40 ലക്ഷം തട്ടിയ കേസിൽ ഉത്തർ പ്രദേശുകാരായ രണ്ടുപേർ അറസ്‌റ്റിൽ. ബാലഗഞ്ച് ലഖ്നൗ സ്വദേശി ശുഭം ശ്രീവാസ്തവ (29). കത്തൗര അമേത്തി മുഹമ്മദ് സഹിൽ (27) എന്നിവരെയാണ് ചേർത്തല പോലീസ് ഉത്തർപ്രദേശിൽനിന്ന് പിടികൂടിയത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ആറായി.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓ ഫ് ഇന്ത്യയിലെയും മുംബൈ അഡേരി പോ ലീസ് സ്റ്റേഷനിലെയും ഉയർന്ന ഉദ്യോഗ സ്‌ഥരാണെന്നു തെറ്റിദ്ധരി പ്പിച്ചാണ് പ്രതികൾ ചേർത്തല സ്വദേശിയെ വെർച്വൽ അറസ്‌റ്റ് ചെയ്ത‌തായി ഭീഷണിപ്പെടുത്തിയത്. രണ്ടു ദിവസ ത്തോളം വീട്ടുതടങ്കലാക്കി മുന്നു തവണയായി ഇവർ വിവിധ ബാങ്ക് അ ക്കൗണ്ടിലേക്കു പണം വാങ്ങുകയായിരുന്നു.വ്യാപാരിയുടെ മൊബൈൽ നമ്പർ അന്യ സംസ്‌ഥാനങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണു തുക കവർന്നത്.

സാധാരണക്കാരായ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ വിലയ്ക്കെടുത്ത് 
തട്ടിപ്പുകളിലൂടെ വരുന്ന പണം അതിലേക്കെത്തിക്കുകയായിരുന്നു പ്രതികളുടെ പതിവ്. തുടർന്ന് പണം വീതം വച്ച് ആഡംബരജീവി തത്തിന് ഉപയോഗിച്ചു. കേസിൽ കോഴി ക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലുപേരെ നേരത്തെ പിടികൂടിയിരുന്നു. അവരിൽനിന്നു പോലീസിനു ലഭിച്ച വിവര ങ്ങളുടെ അടിസ്ഥ‌ാനത്തിലാണ് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കു വ്യാപിപ്പി ച്ചത്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എ ന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങ ളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളെ കണ്ടെത്താനായത്. എ സ്.എച്ച്.ഒ ജി.അരുൺ, എസ്.ഐ: കെ.പി. അനിൽ കുമാർ, സീനിയർ സി.പി.ഒമാരായ കെ.പി. സതീഷ്, പി.എസ്. സുധീഷ്, ഡി. വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്ര തികളെ പിടികൂടിയത്. ചേർത്തല ജുഡീ ഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.